പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും എ. പത്മകുമാർ. സിപിഎമ്മിന് നൽകിയ വിശദീകരണത്തിലാണ് എ. പത്മകുമാറിന്റെ മറുപടി.
പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിനോട് കഴിഞ്ഞ ദിവസമാണ് പാർട്ടി വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്.
സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം.